Scientific name: Papilio polymnestor
Common name: Blue Mormon
Local name: കൃഷ്ണശലഭം
ഇന്ത്യയിൽ കണ്ടുവരുന്ന രണ്ടാമത്തെ വലിയ പൂമ്പാറ്റയാണ് കൃഷ്ണശലഭം (Papilio polymnestor). ഇന്ത്യയിലും ശ്രീലങ്കയിലുമാണ് ഇവ കാണപ്പെടുന്നത്. കൃഷ്ണശലഭത്തിന്റെ ചിറകിന്റെ വലിപ്പം 120 മുതൽ 150 മില്ലിമീറ്റർ വരെയാണ്. ഇരുണ്ട നിറമുള്ള മുൻചിറകിൽ ഇളം നീല അടയാളങ്ങൾ കാണാം. ഇളം നീല നിറമുള്ള പിൻചിറകുകളിൽ കറുത്ത പുള്ളികളും ഉണ്ട്. ചിറക് അടച്ചാൽ അതിന്റെ ആരംഭഭാഗത്ത് ചുവന്ന പൊട്ടും ഉണ്ടാവും. ആകെ കൂടി ഇരുണ്ട നീലനിറമായതുകൊണ്ടാണ് ഇവയെ കൃഷ്ണശലഭം എന്ന് പേര് വരാൻ കാരണം. പെൺശലഭങ്ങൾക്കാണ് വലിപ്പക്കൂടുതൽ ഉള്ളത്.